കൊല്ലം : വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കുന്നതിലെ അനിശ്ചിതത്വം; അഞ്ച് ദിവസമായിട്ടും നീങ്ങാത്തതിനാല്‍ ഇതുവരെയും സെമിത്തേരിയില്‍ അടക്കാനായില്ല. കൊല്ലത്താണ് ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അഞ്ച് ദിവസം മുമ്പ് മരിച്ച അന്നമ്മയുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിക്കാതിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കൊല്ലറ സെമിത്തേരിയില്‍ ഒരു മൃതദേഹവും സംസ്‌കരിക്കാനാവില്ലെന്ന് കലക്ടര്‍ പറഞ്ഞു. 2014ല്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചാലേ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാകൂ എന്നാണ് കലക്ടറുടെ നിലപാട്.
അതെ സമയം കലക്ടറുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഇമ്മാനുവേല്‍ പള്ളി സെമിത്തേരിയില്‍ അന്നമ്മയുടെ മൃതദേഹം മറവ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
Post Your Comments