വിയന്ന: ഇന്റർനെറ്റിലെ പുതിയ ചലഞ്ചായ’കൗ കിസ്സിങ് ചലഞ്ചി ‘ല്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന മുന്നറിയിപ്പുമായി ഓസ്‌ട്രിയന്‍ അധികൃതർ. സ്വിസ് ആപ്പായ കാസില്‍(Castl) ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ഈ ചലഞ്ച് പരിചയപ്പെടുത്തിയത്. തികച്ചും ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്‌ട്രിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. സ്വിസ് പൗരന്മാര്‍ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കണം. കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിനാണ് വേണ്ടിയാണ് ഈ ചലഞ്ചെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.
അതേസമയം മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ സംഗതിയാണെന്നും ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments