ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥികളിൽ 110 പേർ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവരാണെന്നു റിപ്പോർട്ട്. ആകെയുള്ള 724 വനിതാ സ്ഥാനാർഥിമാരിൽ 714 പേരുടെ സത്യവാങ്മൂലം പരിശോധിച്ച് നാഷണൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നടത്തിയ പഠനങ്ങളിലാണ് ഈ റിപ്പോർട്ട്.
ഇതിൽ 78 പേർ കൊലപാതകം, വധശ്രമം, റേപ്പ് മുതലായ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളാണ്. നാലു പേർ കൊലക്കുറ്റത്തിനും 16 പേര് വധശ്രമത്തിനും പ്രതിചേർക്കപ്പെട്ടിരിക്കുന്നു. 14 പേരാകട്ടെ സ്‌ത്രീകൾക്കെതിരായ അക്രമത്തിന്റെ പേരിൽ പ്രതികളായവരാണ്.
ഇതിലുൾപ്പെടുന്ന 18 പേർ ബിജെപി സ്ഥാനാർത്ഥികളും 14 പേർ കോൺഗ്രസ് സ്ഥാനാർഥികളുമാണ്. ആകെ വനിതാ സ്ഥാനാർഥികളിൽ 15 ശതമാനം പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നാണ് ഈ കണക്ക് തെളിയിക്കുന്നത്. മത്സരിക്കുന്ന വനിതകളിൽ 255 പേർ കോടിശ്വരരുടെ പട്ടികയിൽ ഉള്ളവരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Post Your Comments