കൊച്ചി: മയക്കുമരുന്ന് നല്‍കി വലയിലാക്കിയിരുന്നത് വിദ്യാര്‍ത്ഥിനികളേയും വീട്ടമ്മമാരേയും : സ്്നിപ്പര്‍ ഷേക്ക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനിയാണ് ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. ‘ സ്‌നിപ്പര്‍ ഷേക്ക് ‘ എന്ന് അറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്. കുറച്ച് നാളായി ഇയാള്‍ എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു.
സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയില്‍ നിന്ന് വന്‍തോതില്‍ മയക്ക് മരുന്നുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളാണ് പ്രധാനമായും ഇയാള്‍ ഇരകളാക്കിയിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ആദ്യം സൗജന്യമായി മയക്ക് മരുന്നുകള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. അവധിക്കാലത്ത് വീടുകളിലേക്ക് പോകാതെ ഹോസ്റ്റലുകളില്‍ തന്നെ തങ്ങുന്ന വിദ്യാര്‍ത്ഥികളെയും ഇയാള്‍ ലഹരിയ്ക്ക് അടിമകള്‍ ആക്കിയിട്ടുണ്ടെന്നാണ് സംശയം. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും വരെ ഇയാളുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന സൂചന. കൊല്ലം കടക്കാവുര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ കാക്കനാട് അത്താണിയില്‍ സ്ഥിരതാമസമാണ്.
Post Your Comments