Latest NewsInternational

അറിയിപ്പിനായി കാത്തു നിന്നവര്‍ കേട്ടത് പോണ്‍ വീഡിയോയുടെ ചൂടന്‍ ശബ്ദരേഖ; ലോക്കോ പൈലറ്റിന്റെ കയ്യബദ്ധം വൈറലായി

ലണ്ടന്‍: ഏത് ട്രെയിനാണ് വരുന്നത് എന്നറിയാനുള്ള അറിയിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു ലണ്ടനിലെ വാന്‍സ്വെര്‍ത്ത് റയില്‍വെസ്റ്റേഷനിലെ യാത്രക്കാര്‍. സ്റ്റേഷനില്‍ എത്തിയാലുടന്‍ യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അറിയിപ്പും വരാറുണ്ട്. എന്നാല്‍ ഇത്തവണ അറിയിപ്പായി വന്ന ശബ്ദ രേഖകേട്ട് യാത്രക്കാരൊക്കെയൊന്ന് ഞെട്ടി. മറ്റൊന്നുമല്ല അറിപ്പായി വന്നത് പോണ്‍ വിഡിയോയിലെ ചൂടുള്ള സംഭാഷണങ്ങളായിരുന്നു.

പലപ്പോഴും സ്വകാര്യ നിമിഷങ്ങളില്‍ പോണ്‍സൈറ്റുകള്‍ കാണുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ അത് നാലാള്‍ അറിഞ്ഞാലോ? അതെ അത്തരമൊരു കയ്യബദ്ധമായിരുന്നു ലണ്ടനിലെ വാന്‍സ്വെര്‍ത്ത് റയില്‍വെസ്റ്റേഷനിലെ ട്രെയിനിന്റെ ലോക്കോപൈലറ്റിന് പറ്റിയത്. ജോലിക്കിടയില്‍ ട്രെയിനിലെ കംപ്യൂട്ടറില്‍ പോണ്‍വിഡിയോ കാണുകയായിരുന്നു ലോക്കോപൈലറ്റ്.

എന്നാല്‍ കംപ്യൂട്ടറുമായി പൊതുഅറിയിപ്പുകള്‍ക്കുള്ള മൈക്ക് ഘടിപ്പിച്ചിരുന്ന വിവരം ഇയാള്‍ മറന്നു. ഇയാള്‍ ആസ്വദിച്ച് കണ്ടുകൊണ്ടിരുന്ന പോണ്‍വിഡിയോയുടെ ശബ്ദരേഖ ഇതോടെ പുറത്തായി. ട്രെയിനില്‍ കേട്ട ശബ്ദരേഖ ചില യാത്രക്കാര്‍ മൊബൈലില്‍ പിടിച്ച് ട്വിറ്ററില്‍ പങ്കുവെച്ചു. ലക്ഷകണക്കിന് ആളുകള്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ചൈനയിലെ ഒരു പരസ്യകമ്പനിയിലെ ജീവനക്കാരനും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. പൊതുനിരത്തിലെ വലിയ സ്‌ക്രീനിലാണ് അന്ന് പോണ്‍വിഡിയോ പ്രദര്‍ശിപ്പിച്ചത്. അതും ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button