Latest NewsInternational

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കി ഈ രാജ്യം

ബാങ്കോക്: തായ്‌ലന്‍ഡ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി മാറി. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിക്കൊണ്ടുള്ള ബില്‍ പാസാക്കിയത്. 2017ല്‍ തായ്‌ലന്‍ഡ് കോടതി സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായി വിവാഹിതരാകാനുള്ള സാഹചര്യമൊരുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റ് രണ്ട് വര്‍ഷം സമയം ആവശ്യപ്പെടുകയായിരുന്നു. നിയമനിര്‍മാണത്തെ തുടര്‍ന്ന് സ്വവര്‍ഗാനുരാഗികള്‍ ആഹ്ളാദ പ്രകടനം നടത്തി. ആയിരങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത സംബന്ധിച്ച് മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ് പാസാക്കിയത്. തള്ളിയ രണ്ട് ബില്ലുകളും വിവാഹം എന്നതിന് പകരം സ്വവര്‍ഗ കുടുംബബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, തായ്‌ലന്‍ഡിലെ യാഥാസ്ഥിതിക സമൂഹം നിയമത്തിനെതിരെ രംഗത്തുവന്നു. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പ് കാരണമാണ് ബില്‍ പാസാക്കുന്ന പ്രക്രിയ നീണ്ടു പോയത്. എതിര്‍പ്പ് ശക്തമായതോടെ സര്‍ക്കാര്‍ ഹിത പരിശോധനയും നടത്തിയിരുന്നു.

ഭൂരിപക്ഷം ജനങ്ങളും സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തു. പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലായിട്ടാണ് വിവാഹത്തെ അവര്‍ നിര്‍വചിച്ചത്. എന്നാല്‍ നിയമത്തിലെ വിവാഹത്തിന്റെ നിര്‍വചനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button