Latest NewsIndia

ബദര്‍ യുദ്ധത്തിന്റെ ഓര്‍മ്മ ദിവസം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പ്രവാചകന്റെ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമായ ബദര്‍ യുദ്ധത്തിന്റെ ഓര്‍മ്മ ദിവസമാണ് വീണ്ടും ഏറ്റുമുട്ടലുണ്ടാകാന്‍ സാധ്യത

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ശ്രീനഗറിലും അവന്തിപോരയിലുമുള്ള വ്യോമതാവളങ്ങളിലേക്ക് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  പ്രവാചകന്റെ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമായ ബദര്‍ യുദ്ധത്തിന്റെ ഓര്‍മ്മ ദിവസമാണ് വീണ്ടും ഏറ്റുമുട്ടലുണ്ടാകാന്‍ സാധ്യത എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 23നാണ് ഈ ദിനം.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യോമസേന താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.കഴിഞ്ഞദിവസം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ ഏറ്റുമുട്ടലില്‍ ആറു ഭീകരര്‍ കൊല്ലപ്പെടുകയും ഒരു സൈനീകന്‍ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു. പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവിടെവച്ചാണ് ജവാനും വീരമൃത്യുവരിച്ചത്. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ ഭീഷണി ഉയര്‍ന്നത്.

ഫെബ്രുവരിയില്‍ പുൽവാമയിലെ സൈനീകരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.നേരത്തെ ബുദ്ധ പൗർണ്ണമി ദിവസം ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും ബുദ്ധ ക്ഷേത്രങ്ങളിൽ ആക്രമണം നടത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇതിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button