ദില്ലി: പതിനാറുകാരനെ അറസ്റ്റ് ചെയ്ത് സിഐഎസ്എഫ് , വെടിയുണ്ടകള്‍ കൈവശം വച്ചതിന് പതിനാറുകാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫേസ്-2 വിലെ മെട്രോ സ്റ്റേഷനില്‍ നിന്നാണ് 5 വെടിയുണ്ടകളുമായി പതിനാറുകാരന്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗര്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മെട്രോ സ്റ്റേഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് കൗമാരക്കാരന്‍റെ ബാഗില്‍ നിന്നും സി ഐ എസ് എഫ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. അഞ്ച് വ്യത്യസ്ത വലിപ്പത്തിലുള്ള വെടിയുണ്ടകളാണ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പതിനാറുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments