കൊച്ചി: വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കാനൊരുങ്ങി റോബിൻ ഉത്തപ്പ. ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ അറിയിച്ചു. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമ്മര്‍ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നനായ ഒരു താരത്തിനായുള്ള അന്വേഷണത്തിലായിരുന്നു തങ്ങളെന്നും ഉത്തപ്പ ടീമിലെത്തുന്നത് ടീമിന്റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുമെന്നും ശ്രീജിത്ത് പറയുകയുണ്ടായി. അതേസമയം ഉത്തപ്പ ടീമിലെത്തുന്നതോടെ കഴിഞ്ഞ സീസണുകളില്‍ കേരളത്തിനായി കളിച്ച തമിഴ്‌നാട് സ്വദേശിയായ അതിഥിതാരം അരുണ്‍ കാര്‍ത്തിക്കിനെ ഒഴിവാക്കുമെന്നാണ് സൂചന.
Post Your Comments