ഖത്തര്‍ : റമദാനിലെ നോമ്പിന് പരലോകത്ത് വന്‍ പ്രതിഫലമാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നോമ്പുകാരന് ഇഹലോകത്ത് തന്നെ പ്രതിഫലങ്ങള്‍ നല്കുന്ന ഒരു പള്ളിയുണ്ട് ഖത്തറില്‍. നോമ്പ് തുറക്കാനെത്തുന്ന വിശ്വാസിക്ക് കാറും മൊബൈല്‍ ഫോണുകളുമൊക്കെയാണ് ഇവിടെ സമ്മാനമായി നല്‍കുന്നത്.
രാജകുടുംബാംഗമായ ശൈഖ് ഹമദ് ബിന്‍ അബ്ദുള്ള ബിന്‍ ജാസിം അല്‍ത്താനിയുടെ കുടുംബ പള്ളിയാണ് ജാമിഉല്‍ അഖവൈന്‍ പള്ളി. മകന് ഖാലിദുബ്നും ശുഐം അല്ത്താനിയാണിപ്പോള് ഈ രീതിയിലുള്ള നോമ്പുതുറയ്ക്ക് നേതൃത്വം നല്‍കുന്നത്. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ് ഇഫ്താര്‍ നടത്തിവരുന്നത്.
ഖത്തറിലെ അല്‍വാബില്‍ റോഡരികില്‍ കാണുന്ന കൂറ്റന്‍ പരസ്യബോര്‍ഡ് കണ്ടാല്‍ ആദ്യം ആരും ഒന്ന് അമ്പരന്ന് പകും. ഇഫ്ത്താറിനെത്തുന്നവര്ക്ക് കാറും മൊബൈലുമൊക്കെ സമ്മാനം നല്‍കുന്നുവെന്നാണ് ബോര്‍ഡില്‍ കൊടുത്തിരിക്കുന്നതിന്റെ മലയാളം. ജാമിഉല്‍ അഖവൈന്‍ പള്ളിയിലെത്തിയാല്‍ മുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ നിസാന്‍ കാര്‍ കാണാം. പള്ളിക്ക് മുന്നിലായി സ്ഥാപിച്ച കൂറ്റന്‍ റംസാന് തമ്പില്‍ ഇഫ്താറിനുള്ള വിഭവങ്ങളൊരുക്കുകയാണ്.
വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ഒരു കൂപ്പണും വെക്കും. നമസ്കാരവും നോമ്പുതുറയും കഴിഞ്ഞാല്‍ പിന്നെ നറുക്കെടുപ്പാണ്. നോമ്പ് കഴിയുന്നത് വരെ ഓരോ ദിവസവും മൊബൈല്‍ ഫോണോ ടാബ്ലറ്റോ ആണ് സമ്മാനമായി നല്‍കുന്നത്. ബമ്പര്‍ സമ്മാനമായ നിസ്സാന്‍ സണ്ണി കാറിനുള്ള നറുക്കെടുപ്പ് അവസാന നോമ്പിനാണ്. ആയിരത്തിനടുത്ത് വിശ്വാസികള്‍ എന്നും നോമ്പുതുറക്കാനുണ്ടാകും. കാര്‍ നറുക്കെടുക്കുന്ന അവസാന ദിനം ആളുകളുടെ എണ്ണം ഇരട്ടിയാകും.
Post Your Comments