KeralaLatest News

നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികൾക്കെതിരെ മറ്റൊരു കേസുകൂടി

നെയ്യാറ്റിന്‍കര: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികൾക്കെതിരെ മറ്റൊരു കേസുകൂടി ചുമത്തി.അറസ്റ്റിലായ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം കൂടി പോലീസ് ചുമത്തിയിട്ടുണ്ട്.മരിച്ച ലേഖയെ മാനസികമായും ശരീരമായും ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിലാണ് പുതിയ വകുപ്പുകൂടി പോലീസ് പ്രതികൾക്കെതിരെ ചുമത്തിയത്.

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാൻഡിൽ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാത്രമാണ് ചുമത്തിലിരുന്നത്. ലേഖ വർഷങ്ങളായി മാനസിക പീഡനം അനുഭവിക്കുന്നവെന്ന് പോലീസിന് വ്യക്തമായി. വീട്ടില്‍ നിന്നും ലഭിച്ച ലേഖ എഴുതിയ നോട്ട് ബുക്കിലെ കുറിപ്പില്‍ നിന്നും ജപ്തി നടപടി മാത്രമല്ല ആത്മഹത്യ പ്രേരണക്കു കാരണമെന്ന് വ്യക്തമായിട്ടുണ്ട്.

ലേഖയുടെ ബന്ധുക്കള്‍, മരിച്ച വൈഷ്ണവുടെ സഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വീട്ടിലെ പ്രശ്നങ്ങള്‍ വൈഷ്ണ സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നു.അതേ സമയം ദുര്‍മന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button