ബെംഗളൂരു: ഇത്തവണ മഴ കുറയുമെന്ന് റിപ്പോർട്ട്, സംസ്ഥാനത്ത് മൺസൂൺമഴ കുറയുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ജൂൺ അവസാനത്തോടെ കൃത്രിമമഴ പെയ്യിക്കുമെന്ന് സർക്കാർ. രണ്ടുവർഷത്തേക്കുള്ള പദ്ധതിക്കായി കരാർ വിളിച്ചിട്ടുണ്ടെന്നും 88 കോടി രൂപയാണ് ചെലവായി സർക്കാർ കണക്കാക്കിയിരിക്കുന്നതെന്നും ഗ്രാമവികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
ഇതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വരൾച്ച സംബന്ധിച്ച് സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മിഷണർമാരുമായും ജില്ലാ പഞ്ചായത്ത് സി.ഇ.ഒ.മാരുമായും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷമാണ് കൃഷ്ണബൈര ഗൗഡ ഈ കാര്യം വ്യക്തമാക്കിയത്.
Post Your Comments