വാഷിങ്ടണ്‍: ജീവന്‍ രക്ഷിക്കാന്‍ സ്വയം കാല്‍ മുറിച്ചു മാറ്റിയ 63കാരന്റെ മനസ്സാന്നിദ്ധ്യത്തിന് സോഷ്യല്‍മീഡിയയുടെ കൈയടി. പാടത്തു പണിയെടുക്കുന്നതിനിടെ ചോളം മെതിക്കുന്ന യന്ത്രത്തില്‍ ഇടതുകാല്‍ കുടുങ്ങി മരണം മുന്നില്‍ക്കണ്ട യുഎസിലെ നെബ്രാസ്‌കയില്‍ താമസിക്കുന്ന കേര്‍ട് കേസര്‍ ആണ് സ്വയം കാല്‍ മുറിച്ചു മാറ്റിയത്. വേദന തിന്നുന്നതിനിടെ, പോക്കറ്റിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് ആ 63 വയസ്സുകാരന്‍ സ്വന്തം കാല്‍ അറുത്തുമാറ്റുകയായിരുന്നു. തുടര്‍ന്ന് വലിയൊരു ദൂരം ഇഴഞ്ഞു ചെന്ന് വീട്ടില്‍ക്കയറി ഫോണെടുത്ത് മകനെ വിളിക്കുകയായിരുന്നു.
മകന്‍ അംഗമായ രക്ഷാപ്രവര്‍ത്തക സംഘം ഒരു നിമിഷം പാഴാക്കാതെ പാഞ്ഞെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ‘127 അവേഴ്സ്’ സിനിമയിലെ രംഗങ്ങളോടാണ് കേര്‍ട്ടിന്റെ ഈ സംഭവം കൂട്ടിച്ചേര്‍ക്കുന്നത്. പാറകള്‍ക്കിടയില്‍ കൈ കുടുങ്ങി 5 ദിവസം മലഞ്ചെരുവില്‍ കുടുങ്ങിക്കിടന്ന പര്‍വതാരോഹകന്‍ ആരോണ്‍ റാല്‍സ്റ്റന്‍ കൈ അറുത്തുമാറ്റി രക്ഷപ്പെട്ട സംഭവം ആസ്പദമാക്കിയുള്ളതാണു ജയിംസ് ഫ്രാങ്കോ അഭിനയിച്ച ‘127 അവേഴ്സ്’.
കേര്‍ട് കേസര്‍ ആണെങ്കില്‍ ചോളം പാടത്ത് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇടതുകാല്‍ യന്ത്രത്തില്‍ കുടുങ്ങിയത്. ഒരു നിമിഷം കേര്‍ട്ട് മരണം മുന്നില്‍കാണുക തന്നെ ചെയ്തു. അയാളെ വീണ്ടും വീണ്ടും ഉള്ളിലേക്കു വലിച്ചെടുക്കാനാണ് ആ യന്ത്രം ശ്രമിച്ചത്. രക്ഷയില്ലെന്ന് മനസിലായപ്പോള്‍ കേര്‍ട്ട്, വേദനതിന്നുന്നതിനിടെ, പോക്കറ്റിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് സ്വന്തം കാല്‍ അറുത്തുമാറ്റുകയാണ് ചെയ്തത്.
Post Your Comments