ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് നേരെ വീണ്ടും ആക്രമണം. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ കമല്‍ ഹാസന് നേരെ ഒരു വിഭാഗം ആളുകള്‍ ചീമുട്ടയും കല്ലും എറിയുകയായിരുന്നു. ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് കമല്‍ ഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. നേരെത്തെ മധുരയിലെ തിരുപ്പറന്‍കുന്‍ഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാന് സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞിരുന്നു
അക്രമണത്തിന് പിന്നാലെ മറുപടിയുമായി കമല്‍ ഹാസന് രംഗത്തെത്തി. സത്യം നിന്ദിക്കുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇതെന്ന് കമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമല്‍ ഹാസന് ആവശ്യപ്പെട്ടു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റി വെക്കണമെന്ന് കമല്‍ ഹാസനോട് പൊലീസ് ആവശ്യപ്പെട്ടു. നാളെ കോയമ്പത്തൂരിലും സുളൂരിലും നടക്കേണ്ടിയിരുന്ന ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായതോടെ മക്കള്‍ നീതി മയ്യം ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
Post Your Comments