കൊല്ലം: അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ ്അനുശോചനമറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. . തൊഴില്‍ മന്ത്രി എന്ന നിലയില്‍ കടവൂര്‍ എടുത്ത തീരുമാനങ്ങള്‍ എങ്ങനെയെല്ലാം തൊഴിലാളികളെ സഹായിക്കാമെന്നത് തെളിയിക്കുന്നവയായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കടവൂര്‍ ശിവദാസന്‍ അന്തരിച്ചത്. 88 വയസ്സായിരുന്നു.മൃതദേഹം രാവിലെ 10 മണിക്ക് മൃതദേഹം കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.
കെ. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന കടവൂര്‍ സദാശിവന്‍ വനം, എക്സൈസ്, വൈദ്യുതി, ആരോഗ്യം, തൊഴില്‍, ഗ്രാമ വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ കടവൂര്‍ ശിവദാസന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1980 ലും 1982 ലും ആര്‍. എസ്.പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും ജയിച്ച് നിയമസഭയിലെത്തി.തേവള്ളി ഗവ. ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എസ്.എന്‍. കോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയശേഷം എറണാകുളം ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവര്‍ മക്കളാണ്.
Post Your Comments