കൊച്ചി: സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട ഓഫീസുകളിലും ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും നിലവിലുള്ള താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്ട് കോ – ഓര്‍ഡിനറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍, ട്രെയിനന്‍ (ബ്ലോക്ക് തലം) ഓരോ തസ്തികയിലേക്കും അപേക്ഷ അയയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്‌സൈറ്റില്‍ (www.ssakerala.in) ലഭ്യമാണ്. നിലവില്‍ സമഗ്ര ശിക്ഷാ കേരളയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ പ്രോജക്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന അധ്യാപകര്‍ക്ക് (ഗവണ്‍മെന്റ് & എയ്ഡഡ്) സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് 2 വര്‍ഷമെങ്കിലും സേവനകാലാവധി ഉണ്ടാകണം.
യോഗ്യരായവരുടെ അപേക്ഷകള്‍ മെയ് 31- ന് വൈകിട്ട് അഞ്ചിനു മുമ്പായി സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. ബ്ലോക്ക് പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ / ട്രെയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് മെയ് 31- ന് മുമ്പ് ലഭിക്കണം. ബ്ലോക്ക് പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ / ട്രെയിനര്‍ തസ്തികയില്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെ www.ssakerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments