ദോഹ: എടിഎം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തെളിയിക്കുന്നതിൽ പൂർണവിജയം നേടി ഖത്തർ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കുന്നതിനു മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും 2011 മുതലുള്ള തട്ടിപ്പുകളിൽ മുഴുവൻ പ്രതികളെയും പിടികൂടാനായെന്നും സാമ്പത്തിക- സൈബർ കുറ്റകൃത്യ പ്രതിരോധ വിഭാഗം തലവൻ കേണൽ അലി ഹസൻ അൽ കുവൈസി അറിയിച്ചു. തട്ടിപ്പുകൾ തടയുന്നതിനും ഭീഷണി പ്രതിരോധിക്കുന്നതിനും ഇ ആൻഡ് സിസിസിഡിക്കു കീഴിൽ പ്രത്യേക സമിതിയുണ്ട്.
ബാങ്കുകളുടെയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളുടേയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ഈ സമിതി. ഫോറൻസിക് ലബോറട്ടറി, സുരക്ഷാ പ്രിന്റിങ് പ്രസ് വിദഗ്ദ്ധരുടെ സേവനവും സമിതി ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളാണ് തട്ടിപ്പിന് കൂടുതലും ഇരകളാകുന്നത്. ഇലക്ട്രോണിക് ഇടപാടുകൾ നടത്തുന്നതിലും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്നതിലെ പരിമിതമായ അറിവുകളുമാണ് ഇതിന് കാരണം.
Post Your Comments