കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ (എആര്‍ഒ) മാര്‍ക്ക് പരിശീലനം നല്കി. കൗണ്ടിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ വോട്ടെണ്ണല്‍ അവസാനിച്ച് ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ തിരിച്ചെത്തിക്കുന്നത് വരെയുള്ള വിഷയങ്ങളില്‍ ക്ലാസില്‍ നിര്‍ദേശം നല്കി. മൊബൈല്‍ ഫോണിന് കൗണ്ടിംഗ് ഹാളില്‍ കര്‍ശന നിരോധനമുണ്ട്. വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ക്ലാസില്‍ നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് ജൂനിയര്‍ സൂപ്രണ്ട് പി പ്രേംരാജ് ക്ലാസെടുത്തു.
ഐഡി കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള അവസാന ഘട്ട വോട്ടെണ്ണല്‍ പരിശീലനം 21 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഇ വി എം മെഷീനിന്റെ ഡെമോ പരിശീലനവും അന്ന് നടക്കും.
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 14 ടേബിളുകളും സജ്ജീകരിക്കും. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരുമുണ്ടാകും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ ആറു മണിയോടെ ടേബിള്‍ അലോട്ട്മെന്റ് പൂര്‍ത്തിയാവണം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.
മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം എല്ലാ അസംബ്ലി നിയോജക മണ്ഡലത്തിലെയും അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് മെഷീനുകളിലെ പ്രിന്റഡ് ബാലറ്റുകള്‍ പരിശോധിക്കും. നറുക്കെടുപ്പിലൂടെയാവും പ്രിന്റഡ് ബാലറ്റ് എണ്ണുന്ന വിവിപാറ്റുകള്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷമാവും അന്തിമ ഫലപ്രഖ്യാപനം. ആദ്യ റൗണ്ട് ഫലം ഒമ്പത് മണിയോടെ ലഭ്യമാകും. ഓരോ റൗണ്ട് വോട്ടുകള്‍ എണ്ണിത്തീരുമ്പോഴും ഫലം പ്രദര്‍ശിപ്പിക്കാന്‍ വീഡിയോ വാള് സജ്ജീകരിക്കും.
വോട്ടെണ്ണല്‍ നടക്കുന്ന ചാല ചിന്മയ ഇന്‍സ്റ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ അഞ്ച് മണിക്ക് തന്നെ ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതാണ്. കേന്ദ്ര- സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുക.
Post Your Comments