നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അടിയന്തിരമായി രക്തം ആവശ്യമായി ഉണ്ടോ..? അല്ലെങ്കില്‍ ആവശ്യക്കാർക്ക് രക്തം നൽകാൻ നിങ്ങൾ തയാറാണോ.. ? എന്നാൽ മടിക്കേണ്ട… രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനും ഇനി അലയേണ്ട. പരിഹാരവുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ‘ രക്തതാരവലി ‘ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തന്നെ.
ഇതിനായി ദേശീയ ആരോഗ്യ ദൗത്യം പത്തനംതിട്ടയാണ് ആപ്ലികേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതു ഡയറക്ടറിയുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷനിൽ രക്തദാതാകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എവിടെ നിന്നും രക്തദാതാക്കളെ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്.
ഇത് എങ്ങനെ ഉപയോഗിക്കാം ?
ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം നിങ്ങളുടെ ഫോണ്‍ നമ്പർ, ഇ മെയിൽ, ഫോട്ടോ എന്നിവ നൽകി നൽകി രജിസ്റ്റർ ചെയ്യുക. രക്തദാതവിനും സ്വീകർത്താവിനും അവരുടെതായ ഐഡി രജിസ്റ്റർ ചെയ്യാം. രജിസ്ട്രഷന് ശേഷം രക്തദാതാവിനെ തിരയുകയോ ആപ്പിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് രക്ത ദാനം നടത്താവുന്നതോ ആണ്. രക്തദാതാക്കളുടെ പ്രൊഫൈൽ തെരഞ്ഞെടുത്തതിന് ശേഷം അവരെ നേരിട്ട് ബന്ധപെടാവുന്ന മാതൃകയിലാണ് ആപ്ലികേഷൻ നിർമ്മിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലെയും രക്തബാങ്കുകളുടെയും വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്.
Post Your Comments