Latest NewsUAEGulf

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി യു.എ.ഇ

നിക്ഷേപ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യം വെച്ച് യു.എ.ഇ യുടെ പുതിയ പദ്ധതി. യു.എ.ഇയില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും പരിശോധിക്കാന്‍ വിദേശികള്‍ക്ക് ഇനി മുതല്‍ ആറ് മാസത്തെ താല്‍കാലിക വിസ അനുവദിക്കും. യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത അഞ്ചുവര്‍ഷത്തെയും, പത്തുവര്‍ഷത്തെയും ദീര്‍ഘകാല വിസ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ആറുമാസത്തെ താല്‍കാലിക വിസ അനുവദിക്കുക. താല്‍കാലിക വിസയില്‍ എത്തി കമ്പനി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവര്‍ക്ക് എമിറേറ്റ്‌സ് ഐഡിയും ലഭ്യമാക്കും.

താല്‍കാലിക വിസയിലെത്തി സാധ്യതകളും അവസരങ്ങളും വിലയിരുത്തി ദീര്‍ഘകാല വിസയിലേക്ക് മാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും മള്‍പ്പിള്‍ എന്‍ട്രി സൗകര്യമുള്ള ആറുമാസത്തെ വിസ ലഭിക്കും. ഈ കാലയളവില്‍ പലവട്ടം രാജ്യത്തിന് പുറത്തുപോയി വരാം, സ്ഥാപനം ആംരംഭിക്കാം, ദീര്‍ഘകാല വിസ ലഭിക്കാനുള്ള നടപടി പൂര്‍ത്തിയാക്കാം. ദീര്‍ഘകാല വിസകള്‍ക്കായി ഇതുവരെ 6000 അപേക്ഷ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

കലാരംഗത്ത് മികവ് തെളിയിച്ച വ്യക്തികള്‍ക്ക് ഒരിക്കല്‍ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാനും ദീര്‍ഘകാലവിസ നടപടികള്‍ പൂര്‍ത്തിയാക്കാനും ആറുമാസ വിസ ലഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പാണ് ഈ വിസകള്‍ അനുവദിക്കുക. ആഭ്യന്ത്രമന്ത്രാലയത്തിന്റെ ഈ ചാനല്‍ വഴി ആറുമാസ വിസക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button