കല്‍പ്പറ്റ: സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ക്യാമറ നിരീക്ഷണത്തിലൂടെ ഏറ്റവുമധികം കടുവകളുള്ള വന്യജീവി സങ്കേതം എന്ന പദവി കരസ്ഥമാക്കിയിരിക്കുകയാണ് വയനാട് വന്യജീവി സങ്കേതം. തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി.
കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള കടുവകളുടെ കണക്കെടുപ്പ് നടന്നത്. കേരളത്തിലൊട്ടാകെ 176 കടുവകള്‍ ഉണ്ട്.
അതേ സമയം ഒരു വയസില്‍ താഴെയുള്ള കടുവ കുഞ്ഞുങ്ങളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. ഇവയടക്കം 250 ലധികം കടുവകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും സൗത്ത് വയനാട് വനം ഡിവിഷനില്‍ നാല് കടുവകളെയും നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ച് കടുവകളെയും കണ്ടെത്തി. 1640 ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. എന്‍. അജ്ഞന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും.
Post Your Comments