ന്യൂ ഡൽഹി : 1ടിബി(ഒരു ടെറാബൈറ്റ്) സംഭരണ ശേഷിയുള്ള മൈക്രോ എസ്.ഡി കാർഡ് വിപണിയിൽ എത്തിച്ച് സന്‍ഡിസ്ക്. അമേരിക്കന്‍ വിപണിയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് എത്തിയ കാർഡിന് 449 ഡോളറാണ് വില. അമേരിക്കയിലെ സന്‍ഡിസ്ക് സ്റ്റോറുകളിലും, ആമസോണില്‍ ഓണ്‍ലൈനായും കാർഡ് സ്വന്തമാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ തുടക്കത്തില്‍ ഇത് അമേരിക്കയില്‍ മാത്രമായിരിക്കും വിപണിയിൽ എത്തുന്നതെങ്കിലും ജര്‍മ്മനി, സ്പെയിന്, യുകെ എന്നീ രാജ്യങ്ങളിലും ഓണ്‍ലൈനായി ഇത് ലഭിക്കും പക്ഷെ ഡെലിവറിക്ക് കുറച്ച് സമയം ആവശ്യമായി വന്നേക്കും.
സാംസങ്ങ് 100 ഡോളറിന് 512ജിബി എസ്.ഡി കാര്‍ഡും, സന്‍ഡിസ്ക് തന്നെ 56.99 ഡോളറിന് 400 ജിബി കാര്‍ഡ് വില്‍ക്കുന്നതിനാൽ അതിൽ കൂടുതൽ വിളക്കെത്തുന്ന 1ടിബി കാർഡ് വിപണിയിൽ ശ്രദ്ധ നേടുമോ എന്ന് കാത്തിരുന്നു കാണാം.
Post Your Comments