കോട്ടയം: കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് താത്കാലി ചെയര്‍മാന്‍ പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിനെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി മനോജിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് അംഗത്വം റദ്ദാക്കുന്നത്. കൂടാതെ പാര്‍ട്ടി ചെയര്‍മാന്‍ പദവിയും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും ഒരുമിച്ച് വഹിക്കില്ലെന്നും താന്‍ ഏതു പദവി വഹിക്കണമെന്ന് പാര്‍ട്ടി തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
അന്തരിച്ച മുന്‍ ചെയര്‍മാന്‍ കെ എം മാണിയുടെ അനുസ്മരണത്തിന്റെ മറവില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടായിരുന്നു മനോജ് ഹര്‍ജി നല്‍കിയത്. പാര്‍ട്ടിയുടെ ബൈലോ പ്രകാരമല്ല ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും മനോജ് ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ മാണി അനുസ്മരണത്തിനിടെ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും രണ്ട് ദിവസങ്ങള്‍ക്കകം പരിഹകരിക്കുമെന്നു പിജെ ജോസഫ് പറഞ്ഞു.
Post Your Comments