ഏവരും കാത്തിരുന്ന എസ്.യു.വി മോഡൽ ഹെക്ടര്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് എംജി. മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടര്‍ എസ്യുവിയെ എംജി പുറത്തിറക്കിയത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാലു വകഭേദങ്ങളിലാണ് ഹെക്ടർ വിപണിയിൽ എത്തുക. സ്റ്റൈല്‍ പ്രാരംഭ മോഡലും ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലുമായിരിക്കും.
4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും, 2,750 mm വീല്‍ബേസുമുള്ള ഹെക്ടറിനു 192 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിൽ ലഭിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ് യൂണിറ്റ്. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും ഉണ്ടാവുക.
അടുത്തമാസം മുതൽ ഹെക്ടർ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ജൂണ്‍ മുതല്‍ബുക്കിങ് രാജ്യമെങ്ങും ആരംഭിക്കുമെന്ന് എംജി അറിയിച്ചു. 15 മുതല്‍ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
Post Your Comments