തിരുവനന്തപുരം: സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തിൽ കുളിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പോലീസ് വകുപ്പിനു കീഴിലുള്ള നീന്തല്‍ക്കുളം ശുചീകരിക്കാന്‍ അധികൃതർ നടപടിയെടുത്തു. വൃത്തിഹീനമായ കുളത്തില്‍ കഴിഞ്ഞ ദിവസം കുളിച്ച 25 കുട്ടികള്‍ക്ക് ഛര്‍ദിയും ചൊറിച്ചിലും തലകറക്കവുമുണ്ടായതിനെ തുടര്‍ന്നാണ് ശുചീകരണം. ബേബി പൂള്‍, വലിയ പൂള്‍ എന്നിങ്ങനെ രണ്ടു കുളങ്ങളില്‍ വലുതില്‍ കുളിച്ച കുട്ടികള്‍ക്കാണ് അസുഖങ്ങൾ ഉണ്ടായത്.
ഇതേത്തുടര്‍ന്നാണ് ക്ലോറിന്‍ രഹിത നീന്തല്‍ക്കുളം ശുചീകരിക്കാന്‍ നടപടിയായത്. ശുചീകരണത്തിന് സ്വകാര്യകമ്ബനിയ്ക്കാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. വൃത്തിയാക്കലിന്റെ ഭാഗമായി ബേബി പൂളിലെ വെള്ളം നീക്കി കുളത്തിലെ അഴുക്കും മറ്റും വാരി മാറ്റുകയും ചെയ്തു. വലിയ കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
Post Your Comments