KeralaLatest News

കേരളത്തിലെ ഈ വിപ്ലവ സമരനായികയ്ക്ക് 100 വയസ് : ഒരുവര്‍ഷം നീണ്ട ആഘോഷപരിപാടികള്‍ക്കായി നഗരം

ആലപ്പുഴ: കേരളത്തിലെ ഈ വിപ്ലവ സമരനായികയായ കെ.ആര്‍.ഗൗരിയമ്മയ്ക്ക് 100 വയസ് . ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കുവാന്‍ ഒരുങ്ങുകയാണ് ആലപ്പുഴ നഗരം.. ജില്ലകള്‍ തോറും സെമിനാറുകളും ഫോട്ടോ പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 21ന് ആലപ്പുഴയില്‍ പരിപാടികള്‍ക്ക് തുടക്കമാകും. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

. മിഥുന മാസത്തിലെ തിരുവോണ നാളില്‍ പിറന്ന ഈ വിപ്ലവ വീര്യത്തിന് 100 വയസ്സ് തികയുകയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ആലപ്പുഴയില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ മഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം ഗൗരിയമ്മ പിറന്നാള്‍ കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്ന രീതിയിലാണ് കാര്യ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സെമിനാറുകള്‍ക്കും ഫോട്ടോ പ്രദര്‍ശനത്തിനും പുറമെ വിപ്ലവം നിറം പകര്‍ന്ന- ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി തയാറാക്കാനും ആലോചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button