തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാന വിലപേശൽ ശക്തിയായി മാറിയിരിക്കുകയാണ് ടി ആർ എസ് നേതാവ് ചന്ദ്രശേഖര റാവു. ബി ജെ പി, കോൺഗ്രസ് ഇതര മൂന്നാം ബദലിനായി ഇദ്ദേഹം ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ ആ ശ്രമം ഏകദേശം ഉപേക്ഷിച്ചിട്ടുണ്ട്. ഡി എം കെ നേതാവ് എം കെ സ്റ്റാലിനുമായി നടത്തിയ ചർച്ചയെ തുടർന്ന് കോൺഗ്രസ് മുന്നണിക്ക് ഒപ്പം നിൽക്കാമെന്ന് നിലപാടിൽ അദ്ദേഹം എത്തിയിരുന്നു.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസ്സിനെ അനുകൂലിച്ചാൽ സർക്കാർ രൂപീകരണത്തിൽ പ്രധാന പങ്കാളിയാകാൻ കഴിയുമെന്നതാണ് റാവുവിന്റെ പ്രതീക്ഷ. തന്റെ മുഖ്യ ശത്രുവായ ചന്ദ്രബാബു നായിഡു കോൺഗ്രസിനൊപ്പം നിൽക്കുന്നതായിരുന്നു ഇദ്ദേഹത്തിനു ഈ സഖ്യത്തിലേക്ക് അടുക്കാൻ വിമുഖത സൃഷ്ടിച്ചിരുന്ന ഒരു കാരണം. എന്നാൽ ഇപ്പോൾ റാവുവിന്റെ വരവിൽ നായിഡുവിന് എതിർപ്പില്ലെന്നുള്ള വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷെ ബി ജെ പിക്ക് 230നടുത്ത് സീറ്റെങ്കിലും ലഭിച്ചാൽ എൻ ഡി എ ക്യാംപിൽ ചേരാനും റാവുവിന് പദ്ധതിയുണ്ട്. ബിജെപിയോട് അടുക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ്സായാലും ബിജെപിയായാലും സർക്കാർ രൂപീകരണത്തിൽ തന്റെയും പാർട്ടിയുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയാണ് ചന്ദ്രശേഖര റാവുവിന്റെ ലക്ഷ്യം. ഇതിനിടെ റാവുവിനെ ഒപ്പം നിർത്താൻ കോൺഗ്രസും ബി ജെപിയും ശ്രമം തുടങ്ങി കഴിഞ്ഞു.
Post Your Comments