ഡൽഹി: ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും ഇന്ധന ഉയരും.ബ്രെൻഡ് ക്രൂഡ് ബാരലിന് 72.10 ഡോളറാണ് ഇന്നത്തെ നിരക്ക്.ഇറാന് മേലുള്ള അമേരിക്കൻ ഉപരോധം സൃഷ്ടിച്ച സംഘർഷവും ഒപെക് രാജ്യങ്ങൾ ഉല്‍പാദനത്തിൽ കുറവ് വരുത്തിയതുമാണ് എണ്ണവില കുതിക്കാൻ കാരണമായത്. ഇതോടെ ഇന്ത്യ അടക്കമുളള ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഇന്ധന വില വലിയതോതില്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കും.
ആഗോളതലത്തിൽ എണ്ണവിതരണത്തിൽ തളർച്ചയുണ്ടായെന്ന് രാജ്യാന്തര ഊർജ്ജ ഏജൻസിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എണ്ണവിപണി മിച്ചത്തിൽ നിന്ന് കമ്മിയിലേക്ക് മാറാനാണ് സാധ്യതയെന്ന് പാരീസ് ആസ്ഥാനമായ ഐഇഎയുടെ പ്രതിമാസ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.ഇറാനിയൻ അസംസ്കൃത എണ്ണയുടെ ഉത്പാദനം പ്രതിദിനം 2.6 ദശലക്ഷം ബാരൽ എന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പാദന നിരക്കാണിത്.
Post Your Comments