KeralaLatest News

കാനറ ബാങ്ക് ഉദ്യോഗസ്ഥർ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം : ജപ്‌തി ഭീഷണിക്ക് പിന്നാലെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറ ബാങ്ക് ഉദ്യോഗസ്ഥർ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. ചീഫ് മാനേജര്‍ ശശികല മണിരാമകൃഷ്ണന്‍, മാനേജര്‍മാരായ ശ്രീക്കുട്ടന്‍, വര്‍ഷ, ബാങ്ക് ഓഫീസര്‍ രാജശേഖരന്‍ നായര്‍ എന്നിവരാണ് അപേക്ഷ നൽകിയത്.

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമാണെങ്കിലും കാനറ ബാങ്ക് കാരുണ്യപൂർവം മാത്രമേ ആ കുടുംബത്തോട് ഇടപെട്ടിട്ടുള്ളുവെന്ന് കേരളത്തിൽ ബാങ്കിന്റെ ചുമതലയുള്ള ജനറൽ മാനേജർ ജി.കെ.മായ വ്യക്തമാക്കി. അതു കൊണ്ടാണ് ആത്മഹത്യാക്കുറിപ്പിൽ ലേഖ ബാങ്കിനെതിരെ ഒരു വരി പോലും എഴുതാതിരുന്നതെന്നും മാനേജർ പറഞ്ഞു.

സംഭവത്തില്‍ അറസ്റ്റിലായ നാല് പേരെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇവരെ റിമാന്‍റ് ചെയ്തത്. ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി റിമാന്‍റ് ചെയ്തത്.സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവയാണ് ആത്മഹത്യാ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button