തിരുവനന്തപുരം: ജപ്തിഭീഷണിയെ തുടർന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത നെയ്യാറ്റിൻകര സ്വദേശിനി വൈഷ്ണവിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോയി.നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്.
അതേസമയം ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും മരണത്തില്‍ വഴിത്തിരിവുണ്ടായി. ഇവരുടെ മരണത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനേയും അയാളുടെ അമ്മ ശാന്ത സഹേദരി തുടങ്ങിയ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ലേഖയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് ചുമരില്‍ പതിച്ച നിലയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് ഇവര്‍ ആത്മഹത്യ ചെയ്തനെന്നാണ് നിഗമനം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യ കുറുപ്പില്‍ എഴുതിയിട്ടുണ്ട്. പ്രതികളുടെ പേരും കുറുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടന്നാണ് സൂചന.
Post Your Comments