Latest NewsKerala

പരിസ്ഥിതി സൗഹാര്‍ദ്ദ ഭിത്തി കടലെടുത്തു; തോമസ് ഐസക്കിന്റെ ആശയം വെള്ളത്തിലായി

അമ്പലപ്പുഴ: പരിസ്ഥിതി സൗഹാര്‍ദ്ദ കടല്‍ഭിത്തിയെന്ന ആശയം പരാജയമായി. കടലാക്രമണത്തെ ചെറുക്കാന്‍ കല്ലുകൊണ്ടുള്ള കടല്‍ഭിത്തിക്ക് പകരമാണ് മണല്‍ച്ചാക്ക് അടുക്കിവെച്ചുള്ള കടല്‍ഭിത്തി നിര്‍മ്മിച്ചത്. കടലാക്രണം ഏറ്റവും ശക്തമായ അമ്പലപ്പുഴ മേഖലയില്‍ മണല്‍നിറച്ച ചാക്കുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോവുകയും ബാക്കിയുള്ളവ തകരുകയും ചെയ്തു. ധനമന്ത്രി തോമസ് ഐസക്കിന്റേതായിരുന്നു ഈ ആശയം.

കല്ല് കിട്ടാനുള്ള ബുദ്ധിമുട്ടും ഭാരിച്ച ചെലവും കാരണമാണ്് ഇങ്ങനെ ഒരു പരീക്ഷണം നടത്താന്‍ അധികൃതര്‍ തയ്യാറായത്. സാധാരണയായി അതിരൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ പരമ്പരാഗത രീതിയില്‍ പുലിമുട്ടും കടല്‍ഭിത്തിയുമാണ് നിര്‍മ്മിച്ചുവന്നിരുന്നത്. എന്നാല്‍ കടല്‍ഭിത്തി കെട്ടുന്ന കല്ലിനുപകരം മണല്‍ച്ചാക്കുകള്‍ ഉപയോഗിക്കാമെന്ന ആശയം ധനമന്ത്രി മുന്നോട്ട് വെക്കുകയായിരുന്നു.

വലിയ ചാക്കുകളില്‍ കടല്‍ത്തീരത്തെ മണല്‍ നിറച്ച് കടല്‍ഭിത്തിപോലെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെക്കുകയായിരുന്നു. എന്നാല്‍ കരിങ്കല്ലിന് തടുത്ത് നിര്‍ത്താന്‍ കഴിയാത്ത ശക്തമായ തിരമാലകളെ എങ്ങനെ മണല്‍ച്ചാക്കിന് തടയാന്‍ കഴിയും എന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോഴും കടല്‍ഭിത്തിയില്ലാതെ വീടുകള്‍ കടലെടുക്കുന്നുണ്ട്.

പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിക്കുമെന്ന വാഗ്ദാനം നല്‍കുന്നതല്ലാതെ ഒന്നും ഇതുവരെ നടന്നിട്ടില്ല. അമ്പലപ്പുഴയിലടക്കം കടലാക്രമണം രൂക്ഷമായ ചിലയിടങ്ങളില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി വെച്ച് കടലാക്രണം ചെറുത്തുനിര്‍ത്താന്‍ കഴിയുമോയെന്നായിരുന്നു പരീക്ഷിച്ചത്. എന്നാല്‍ ആശയം വെള്ളത്തിലായി. ഭിത്തികളെല്ലാം തകര്‍ന്നനിലയിലുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button