നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്‌സ്. നട്‌സ് ശീലമാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്ത സമ്മര്‍ദം നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും നട്‌സ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ നട്‌സ് ശീലമാക്കാം. ദിവസവും നട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 15 % കുറവായിരിക്കും. ഇവരില്‍ അകാലമരണത്തിനുള്ള സാധ്യത 27 % കുറവായിരിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചതാണ്. വാള്‍നട്‌സ്, ബദാം, പിസ്ത, ബ്രസീല്‍ നട്‌സ്, അണ്ടിപ്പരിപ്പ്, ഹസേല്‍നട്‌സ് തുടങ്ങിയവയ്ക്ക് ഹൃദയ രോഗത്തെ തടയാനുള്ള കഴിവുണ്ട്. പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും ഒരു പ്രധാന ഉറവിടമാണ് ഇ
Post Your Comments