നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ വീടിനോട് ചേര്‍ന്ന് മന്ത്രവാദം നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തി. ആത്മഹത്യാ കുറിപ്പിലും വീട്ടില്‍ ദുര്‍മന്ത്രവാദം നടന്ന കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറിപ്പിലെ മന്ത്രവാദം സഹോദരി ഭര്‍ത്താവ് സ്ഥിരീകരിക്കുകയും ചെയ്തു . വസ്തു വില്‍ക്കാന്‍ തിങ്കളാഴ്ചയും പൂജ നടത്തി. ഇതിനെ ലേഖ എതിര്‍ത്തിരുന്നുവെന്ന് ദേവരാജന്‍ വെളിപ്പെടുത്തി. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു.
ലേഖ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ചന്ദ്രന്റെ വീടിനോട് ചേര്‍ന്ന് മന്ത്രവാദം ചെയ്തതിന്റെ തെളിവ് പോലീസ് കണ്ടെത്തി. ചന്ദ്രന്‍ അമ്മ കൃഷ്ണമ്മ, സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നവരാണ് അറസ്റ്റിലായത്.കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ സമ്മതിക്കാതിരുന്നത് കൃഷ്ണമ്മയാണ്, ആല്‍ത്തറയുണ്ടെന്നും അത് നോക്കിക്കോളുമെന്നുമാണ് അവരുടെ വാദം. ബാങ്ക് അയച്ച നോട്ടീസ് ഇവിടെ കൊണ്ട് ചെന്ന് പൂജിച്ചു.
ആത്മഹത്യാ കുറിപ്പില്‍ ജപ്തിയെ കുറിച്ച് സൂചനയില്ലെന്നാണ് റിപ്പോര്‍ട്ട് .വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ട്. തന്നെയും മകളെയും കുറിച്ച് നാട്ടില്‍ അപവാദ പ്രചാരണം നടത്തി. പലആള്‍ക്കാരെക്കൊണ്ടും കൊല്ലാന്‍ ശ്രമിച്ചു. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന്‍ വേറെ വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.അതിനിടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. അമ്മയുടെയും മകളുടെയും ഭൗതിക ശരീരം കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയിരിക്കുന്നത്.
Post Your Comments