മണ്‍സൂണ്‍ ജൂണ്‍ 6ന്, കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ആറിന് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയേക്കാളും മഴ കുറവായിരിക്കും അനുഭവപ്പെടുക. വേനല്‍ മഴയില്‍ ഇതുവരെ 35 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എല്ലാ തവണയും ജൂണ്‍ ഒന്നിനാണ് സാധാരണ കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത്. ഇത്തവണ അഞ്ച് ദിവസം കഴിഞ്ഞേ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് എത്തൂ. ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാൻ നിക്കോബാർ ദ്വീപുകളിലാണ്. മെയ് 22 ന് ഇവിടെ മൺസൂൺ തുടങ്ങും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം.
Post Your Comments