Education & Career

തൊഴിലിനോടൊപ്പം പഠനം: അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും തൊഴിലിനോടൊപ്പം പഠനവും നടത്താൻ അവസരം ഒരുക്കുന്നു. ഒരു വർഷത്തെ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയ്ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിക്ക് പ്ലസ് ടു വിജയിച്ചിരിക്കണം. എട്ടാം ക്ലാസ് വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗിന് അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഫീസ് ഇളവ് ലഭിക്കും. ജൂലൈ 31 വരെ പിഴയില്ലാതെ അപേക്ഷ സ്വീകരിക്കും. https://onlineadmission.ignou.ac.in/admission/ ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9400608493, 9446479989, 9495000931

shortlink

Post Your Comments


Back to top button