Latest NewsIndia

ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയുമായി ഫ്ലിപ്കാർട്ട്

ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയുമായി ഫ്ലിപ്കാർട്ട്. മേയ് 15 മുതൽ 19 വരെയാണ് വിൽപ്പന. വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ‘ബിഗ് ബില്യൺ ഡേയ്സ് ‘ എന്ന ഈ സെയിലിൽ ഉണ്ടാകും. ഫ്ലാഗ്ഷിപ് സ്മാർട് ഫോണുകൾക്ക് 50 ശതമാനം വരെയാണ് ഓഫർ നൽകുന്നത്. ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ, ഇഎംഐ, ക്രെഡിറ്റ് കാർഡ് എന്നിങ്ങനെ ഇളവുകൾ ലഭ്യമാകും. എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് 10 ശതമാനം ഇളവുകൾ നൽകുന്നുണ്ട്. കൂടാതെ നോ കോസ്റ്റ് ഇഎംഐ, ഉൽപന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നൽകും. ഇ–കൊമേഴ്സ് വിപണിയില്‍ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉൽപന്നങ്ങൾ വില്‍ക്കുന്നതെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്. ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്കാണ് വിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button