Latest NewsKerala

ഇതെന്തു സ്ക്രിപ്റ്റ്, മാറ്റിയെഴുതൂ; പ്രതിഭ എംഎൽഎയും സൈബർ പോരാളികളും തമ്മിലുള്ള അങ്കം തുടരുന്നു

കണ്ണൂർ: കായംകുളം താലൂക്ക് ആശുപത്രി വികസനം സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പോസ്റ്റിന് താഴെ കമന്റിട്ട പ്രതിഭ എംഎൽഎക്ക് എതിരെയുള്ള സൈബർ ആക്രമണം തുടരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തിയെങ്കിലും പണം അനുവദിക്കാത്തതിനാൽ പദ്ധതി നടപ്പായില്ലെന്നും ഞങ്ങളെപ്പോലുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലുള്ള പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും ഞങ്ങൾക്കും ടീച്ചറിൽനിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും പ്രതിഭ എംഎൽഎ പറഞ്ഞിരുന്നു. ഇതാണ് അണികളെ ചൊടിപ്പിച്ചത്.

മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനാകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ഗ്യാങ് അറ്റാക്ക് മനസ്സിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ചു സ്പോർട്സ്മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ചുപേർ ആഘോഷമാക്കിയപ്പോ കുറച്ചു വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്നു പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു).. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്നു ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചതു കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നുവെന്ന് മറ്റൊരു പോസ്റ്റിൽ പ്രതിഭ ഇവർക്കെല്ലാം മറുപടി നൽകുകയുണ്ടായി. ഇതിന് കനത്ത ഭാഷയിൽ മറുപടി നൽകി സൈബർ പോരാളികളും രംഗത്തെത്തി. ‘ഇതെന്തു സ്ക്രിപ്റ്റ്, മാറ്റിയെഴുതൂ’ എന്ന് പ്രതിഭയും പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button