ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി ആളുകൾ. എഐസിസി ആസ്ഥാനത്ത് ദേശീയ പതാകയുമായി എത്തിയ യുവാവ് കോണ്‍ഗ്രസ് വക്താവ് പവാന്‍ ഖേരയുടെ വാര്‍ത്താ സമ്മേളനം തടസപ്പെടുത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് അജയ് സിംഗ് ബിഷ്ട് എന്ന് വിളിക്കുന്ന പരാമര്‍ശം ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇയാളുടെ പ്രതിഷേധം.
Post Your Comments