KeralaLatest News

സംസ്ഥാനത്ത് കാലവര്‍ഷം വൈകും : കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കാലവര്‍ഷം വൈകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇങ്ങനെ. ജൂണ്‍ ആദ്യം എത്തേണ്ട മഴ അഞ്ച് ദിവസം വൈകി ആറിനേ എത്തുകയുള്ളൂവെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ മഴ എത്താനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും വകുപ്പിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ജൂണ്‍ നാലാം തിയതിയോടെ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button