തിരുവനന്തപുരം : വായ്പ എടുത്ത സാധാരണക്കാരെ സര്‍ഫാസി നിയമം ഉപയോഗിച്ചു വഴിയാധാരമാക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പരിഗണിക്കാതെ ബാങ്കുകള്‍. വായ്പബാധ്യതയുടെ പേരില്‍ 5 സെന്റ് വരെയുള്ള വീടും ഭൂമിയും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനായി കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് 2017 ഓഗസ്റ്റ് 21നു നിയമസഭ പ്രമേയം പാസാക്കിയിരുന്നു. 5 ലക്ഷം രൂപ വരെ കാര്‍ഷിക വായ്പ എടുത്തവരുടെ ഗ്രാമപ്രദേശങ്ങളിലെ ഒരു ഏക്കര്‍ വരെയും നഗരങ്ങളിലെ 50 സെന്റ് വരെയും ഭൂമി ജപ്തി ചെയ്യരുതെന്നും പ്രമേയം നിര്‍ദേശിച്ചു.
ഒക്ടോബര്‍ 5നു ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സര്‍ഫാസി നിയമത്തിനെതിരായ പ്രമേയത്തെ ബാങ്ക് പ്രതിനിധികള്‍ എതിര്‍ക്കുകയാണുണ്ടായത്. സര്‍ക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങളൊന്നും അതേപടി നടപ്പാക്കാനാകില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. സര്‍ഫാസി കേന്ദ്ര നിയമം ആയതിനാല്‍ നിയമസഭാ പ്രമേയത്തിനു പ്രസക്തിയില്ലെന്ന് ബാങ്കിനറിയാം. സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തങ്ങളുടെ വ്യവസ്ഥകള്‍ കൂടി ചേര്‍ത്തു കുറച്ചുകാലം ബാങ്കുകള്‍ മുന്നോട്ടുപോയെങ്കിലും വൈകാതെ സര്‍ഫാസിയുടെ കടുത്ത വ്യവസ്ഥകളിലേക്ക് അവര്‍ തിരികെപ്പോയി.
‘ദ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്’ എന്നതാണു സര്‍ഫാസി നിയമത്തിന്റെ (ടഅഞഎഅഋടക അഇഠ) പൂര്‍ണ രൂപം. ഇതനുസരിച്ച് വായ്പയുടെ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി അടച്ചില്ലെങ്കില്‍ ഈടായി നല്‍കിയ വസ്തുവും വീടും ബാങ്കിനു ജപ്തി ചെയ്തു ലേലം ചെയ്യാം. ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ളതും ഈടില്ലാത്തതുമായ വായ്പ ഒഴികെ എല്ലാത്തിനും ഈ നിയമം ബാധകമാണ്. 2002ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഈ കേന്ദ്ര നിയമം കൊണ്ടുവന്നത്. കിട്ടാനുള്ള കുടിശ്ശിക തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ ബാങ്കുകള്‍ക്കു മുന്‍ഗണന നല്‍കുന്നതാണ് ഈ നിയമം.
ആദായനികുതി അടയ്ക്കുന്നവര്‍, വെള്ളയും നീലയും റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങള്‍, അന്‍പതിലോ അതിലേറെയോ ശതമാനം വരുമാനം മറ്റു മാര്‍ഗങ്ങളിലൂടെ ലഭിക്കുന്നവര്‍, സ്വന്തമായോ ജീവിതപങ്കാളിയുടെ പേരിലോ വന്‍തോതില്‍ ഭൂമിയുള്ളവര്‍, നല്ല വരുമാനം ലഭിക്കാനിടയുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെ ജപ്തി ഇളവില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ബാങ്കുകാരുടെ ആവശ്യം. ഇളവിനു മുന്‍കാല പ്രാബല്യം പാടില്ലെന്നും അടിസ്ഥാന തണ്ടപ്പേര്‍ റജിസ്റ്ററില്‍ വായ്പയുടെ വിവരം രേഖപ്പെടുത്തണമെന്നും ഇതിനു ഫീസ് ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പക്ഷേ, ബാങ്കുകള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.
‘ദ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്’ എന്നതാണു സര്‍ഫാസി നിയമത്തിന്റെ (SARFAESI ACT) പൂര്‍ണ രൂപം. ഇതനുസരിച്ച് വായ്പയുടെ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി അടച്ചില്ലെങ്കില്‍ ഈടായി നല്‍കിയ വസ്തുവും വീടും ബാങ്കിനു ജപ്തി ചെയ്തു ലേലം ചെയ്യാം. ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ളതും ഈടില്ലാത്തതുമായ വായ്പ ഒഴികെ എല്ലാത്തിനും ഈ നിയമം ബാധകമാണ്. 2002ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഈ കേന്ദ്ര നിയമം കൊണ്ടുവന്നത്. കിട്ടാനുള്ള കുടിശ്ശിക തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ ബാങ്കുകള്‍ക്കു മുന്‍ഗണന നല്‍കുന്നതാണ് ഈ നിയമം.
അതേസമയം സര്‍ഫാസി നിയമത്തിന്റെ പ്രത്യഘാതത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട നിയമസഭാ സമിതി കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. 2018 ഡിസംബര്‍ 13നാണ് എസ്.ശര്‍മ ചെയര്‍മാനായ 11 അംഗ സമിതിയെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിയോഗിച്ചത്. 6 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. കിടപ്പാടം പണയം വച്ചു ബാങ്കില്‍നിന്നു വായ്പ എടുത്തവര്‍ക്കെതിരെ ബാങ്കുകള്‍ സര്‍ഫാസി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടി സ്വീകരിക്കുന്നതു സംസ്ഥാനത്തു സൃഷ്ടിച്ച പ്രത്യാഘാതമാണു പഠിക്കേണ്ടത്. സമിതിയുടെ കാലാവധി 5 മാസം കഴിഞ്ഞു. ഇതുവരെ ഒരു സിറ്റിങാണു നടത്തിയത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതിനാല്‍ യോഗം ചേരാനായില്ലെന്നാണ് അംഗങ്ങള്‍ അറിയിക്കുന്നത്.
Post Your Comments