ന്യൂഡൽഹി: മേലുദ്യോഗസ്ഥനെതിരെ എയർ ഇന്ത്യയുടെ വനിതാ പൈലറ്റ് നൽകിയ പീഡന പരാതി അന്വേഷിക്കാൻ ഉന്നതസമിതി. ഹൈദരാബാദിൽ മേയ് 5ന് നടന്ന പരിശീലനത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് വനിതാ പൈലറ്റ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പരിശീലനത്തിനുശേഷം റസ്റ്ററന്റിൽ അത്താഴം കഴിക്കാൻ മേലുദ്യോഗസ്ഥൻ തന്നെ ക്ഷണിച്ചുവെന്നും രാത്രി എട്ടുമണിയോടെ റസ്റ്ററന്റിലെത്തിയതുമുതൽ ലൈംഗികച്ചുവയുള്ള സംഭാഷണമാണ് അയാൾ നടത്തിയതെന്നും പൈലറ്റ് നൽകിയ പരാതിയിൽ പറയുന്നു.
ദാമ്പത്യത്തിൽ സന്തോഷമില്ലെന്നും ലൈംഗിക ബന്ധത്തെക്കുറിച്ചും ഇയാൾ സംസാരിച്ചു. ഒടുവിൽ താൻ ഇറങ്ങിപ്പോയി. എന്നാൽ ബുക്ക് ചെയ്ത ടാക്സി വരാൻ അരമണിക്കൂർ സമയമെടുത്തപ്പോഴും ഇയാൾ പിന്നാലെയെത്തി സംഭാഷണം തുടർന്നതായും പൈലറ്റ് വ്യക്തമാക്കുന്നു.
Post Your Comments