Bikes & ScootersLatest NewsAutomobile

ഈ മോഡൽ ബൈക്കുകളുടെ വില കുറച്ച് ബെനെല്ലി

300 സിസി വിഭാഗത്തിൽപ്പെടുന്ന ടിഎന്‍ടി 300, 302 ആര്‍ എന്നീ മോഡലുകളുടെ വില കുറച്ച് ബെനെല്ലി. സ്ട്രീറ്റ് ഫൈറ്റര്‍ ബെനെലി 300-ന് 51,000 രൂപയും ഫുള്‍ ഫെയേര്‍ഡ് 302 ആറിന് 60000 രൂപയുമാണ് കുറച്ചത്. ഇപ്രകാരം ബെനെലി ടിഎന്‍ടി 300 2.99 ലക്ഷം രൂപയും 302 ആറിന് 3.10 ലക്ഷം രൂപയുമായിരിക്കും ഇനി എക്സ്ഷോറൂം വില. ലോക്കല്‍ പ്രൊഡക്ഷനില്‍ കമ്പനിയുടെ നിര്‍മാണ ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം. TNT 300

300 സിസി ഇന്‍ലൈന്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഈ മോഡലുകൾക്ക് കരുത്തു പകരുക. 11500 ആര്‍പിഎമ്മില്‍ 38.8 ബിഎച്ച്പി പവറും 10000 ആര്‍പിഎമ്മില്‍ 26.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

BENELLI 302R

shortlink

Related Articles

Post Your Comments

Related Articles


Back to top button