കുവൈറ്റ് സിറ്റി: പൊതു ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ്.
പാര്‍ക്കുകള്‍, ബീച്ച്, ഷെയ്ഖ് ജാബര്‍ ക്രോസ് വേ, രാജ്യത്തെ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനാണ് ക്യാമറകള്‍ സ്ഥാപിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി വകുപ്പാണ് ക്യാമറകള്‍ സ്ഥാപിച്ചത്. സദാ സമയവും പ്രവര്‍ത്തന നിരതമായിരിക്കുന്ന ക്യാമറകള്‍ ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും.
ഇതിലൂടെ വലിയ തോതിലുള്ള നിയമ ലംഘനങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
വിനോദ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടന്നു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറീയിച്ചു.
Post Your Comments