ഒമാൻ : മസ്കറ്റിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മസ്കത്തില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ജഅലാന്‍ ബനീ ബുഅലിയിലായിരുന്നു സംഭവം. മൂന്നും അഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ കാര്‍ നിര്‍ത്തിയിട്ട് പോയപ്പോള്‍ ലോക്ക് ചെയ്യാന്‍ മറന്നതാണ് അപകടത്തിലേക്ക് വഴിവെച്ചത്. വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. കുട്ടികളെ കാണാനില്ലെന്ന് തിരച്ചറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലുണ്ടായിരുന്നവര്‍ അന്വേഷണം തുടങ്ങിയിരുന്നു.
സമീപത്തുള്ള ബന്ധുവീട്ടിലും അന്വേഷിച്ചു. ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് കാറിനുള്ളില്‍ പരിശോധിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. കാറിനുള്ളിലെ അസഹ്യമായാ ചൂടായിരിക്കാം കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പകല്‍ സമയങ്ങളില്‍ ഈ പ്രദേശത്ത് 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോകുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Post Your Comments