Latest NewsBikes & ScootersAutomobile

അടിമുടി മാറ്റവുമായി പുതിയ പ്ലെഷര്‍ പ്ലസ് 110 വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്

അടിമുടി മാറ്റവുമായി പുതിയ പ്ലെഷര്‍ പ്ലസ് 110 വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്. മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍, യുഎസ്ബി ചാര്‍ജിങ് സ്ലോട്ട്, ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകൾ.

PLEASURE 110 PLUS 2

110.9 സിസി എഞ്ചിൻ 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിച്ച് നിരത്തിൽ സ്കൂട്ടറിന് കരുത്ത് പകരുന്നു. 101 കിലോഗ്രാമാണ് ആകെ ഭാരം. PLEASURE 110 3

രണ്ട് വകഭേദങ്ങളില്‍ പ്ലെഷര്‍ പ്ലസ് 110 ലഭ്യമാകും. ഷീറ്റ് മെറ്റല്‍ വീലിനു 47,300 രൂപയും കാസ്റ്റ് വീലിനു 49,300 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറും വില. ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ബുക്കിങ് ആരംഭിച്ചെന്നും പ്ലെഷര്‍ പ്ലസ് ഈ മാസം അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button