ന്യൂയോര്‍ക്ക്: അമേരിക്കയിൽ വളര്‍ത്തുമകളെ കുളിമുറിയില്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കേസില്‍ ഷാംദായ് അര്‍ജുന്‍ എന്ന 55 വയസ്സുകാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞത്. ഇവര്‍ക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുന്നിനാണ് കോടതി ശിക്ഷ വിധിക്കുക.
2016 ലാണ് അഷ്ദീപ് കൗര്‍ എന്ന 9 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടി ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ കുളിമുറിയില്‍ രണ്ടാനമ്മയുടെ കൈകളാല്‍ കൊല്ലപ്പെടുന്നത്. ഏറെ വേദനിപ്പിക്കുന്ന കേസാണ് ഇതെന്നും പ്രതിരോധിക്കാന്‍ പോലും സാധിക്കാതെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയതെന്നും കോടതി വ്യക്തമാക്കി. സംരക്ഷിക്കേണ്ടയാള്‍ തന്നെയാണ് കൊലപാതകം നടത്തിയത്. പ്രതിയുടെ പ്രവര്‍ത്തിയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കണമെന്നും ക്യൂന്‍സ് ജില്ലാ അറ്റോര്‍ണി ജോണ്‍ റയാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കൃത്യം നടക്കുന്ന സമയത്ത് പ്രതി മുന്‍ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നും പോകുന്നതിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി അഷ്ദീപ് കൗര്‍ എവിടെയെന്ന ചോദ്യത്തിന് അവള്‍ കുളിമുറിയിലാണെന്നും ഇവരുടെ പിതാവിനെ കാത്തിരിക്കുകയാണെന്നുമായിരുന്നു പ്രതിയുടെ മറുപടി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ പുറത്തു കാണാതിരുന്നതിനെത്തുടര്‍ന്ന് വീട്ടു ജോലിക്കാരിയാണ് കുട്ടിയുടെ പിതാവ് സുഖിന്ദര്‍ സിംഗിനെ വിവരമറിയിച്ചത്.
ഇവര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിപ്പോള്‍ നഗ്നയായ നിലയില്‍ ബാത്ത് ടബില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെകുളിമുറിയിലേക്ക് കൊണ്ടു പോയത് പ്രതിയാണെന്നും ജോലിക്കാരി മൊഴി നല്കിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലാകെ മുറിവുകള്‍ ഉണ്ടായിരുന്നതായും അതാണ് മരണത്തിടയാക്കിയ ഒരു കാരണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്.
Post Your Comments