സുടമകൾ, കല്ലട സംഭവത്തോടെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്ക് അള്ള് വച്ച് ബസുടമകള്‍. കേരള- ബെംഗളുരു റൂട്ടില്‍ നൂറ് സര്‍വീസ് ആരംഭിക്കാനുള്ള ഗതാഗത വകുപ്പിന്റെ നീക്കത്തിനാണ് ബസുടമകളുടെ ഇരുട്ടടി.
നിലവിൽ കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ നീക്കത്തിനാണ് ബസുടമകളുടെ പാരവയ്‍പ്. 50 ബസുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ക്ഷണിച്ച ടെന്‍ഡര്‍ ഒരു ബസുടമ പോലും പങ്കെടുക്കാത്തതിനാല്‍ മുടങ്ങി. അങ്ങനെ പദ്ധതി തുടക്കത്തിലെ ചീറ്റി.
സർക്കാർ ശ്രമങ്ങളെ തകർക്കാനായി, ബസ് ലോബിയുടെ സമ്മര്‍ദം മൂലമാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പലരും പിന്‍വാങ്ങിയതെന്നാണ് സൂചന. എന്നാല്‍ ടെന്‍ഡര്‍ വ്യവസ്ഥകളിലെ പോരായ്‍മകളാണ് പിന്മാറ്റത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍, ഗതാഗത സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. എം.ഡി എന്നിവരുടെ യോഗം വിളിച്ചു. എന്തായാലും വീണ്ടും ഇ-ടെന്‍ഡറിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിയമം ലംഘിച്ച് ഓടുന്ന സ്വകാര്യബസുകള്‍ക്കെതിരേയുള്ള പരിശോധനയും തുടരുകയാണ്. ഞായറാഴ്ച രാത്രിക്കുശേഷം 198 കേസുകളിലായി 7.83 ലക്ഷം രൂപ പിഴയീടാക്കി. തുടര്‍ച്ചയായി നിയമം ലംഘിക്കുകയും പിഴയടയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ബസുകള്‍ പിടിച്ചെടുക്കാനും നീക്കമുണ്ട്.
Post Your Comments