KeralaLatest News

ബി ജെ പി എം എൽ എമാർ ഉടൻ കോൺഗ്രസിലെത്തുമെന്ന് കെ സി വേണുഗോപാൽ

ലോക്‌സഭാ ഫലം വന്നാലുടൻ കർണ്ണാടകയിലെ ബി ജെ പി എം എൽ എമാർ കോൺഗ്രസ്സിലെത്തുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബി ജെ പിയുടേത് പോലെ കുതിര കച്ചവടം നടത്താതെ തന്നെ സ്വാഭാവികമായി എം എൽ എ മാർ കോൺഗ്രസിലേക്ക് വരുമെന്നാണ് കെ സി അവകാശപ്പെടുന്നത്. ഒരു വർഷം മുൻപ് ജെ ഡി എസ്സും കോൺഗ്രസ്സും ചേർന്ന് രൂപീകരിച്ച സർക്കാരിനെ താഴെ ഇറക്കാൻ ബി ജെ പി നിരന്തരം ശ്രമിക്കുകയാണ്. എന്നാൽ ഇത് വില പോകില്ല. തങ്ങൾ തുടർന്നും സംസ്ഥാനത്ത് അധികാരത്തിലുണ്ടാകും.

കേന്ദ്രത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ സർക്കാർ ഭരണത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ താമര എന്ന പേരിൽ കോൺഗ്രസ്സിൽ നിന്നും എം എൽ മാരെ അടർത്തി കൊണ്ട് വരാൻ ബി ജെ പി നേതാവ് യദിയൂരപ്പ ശ്രമം നടത്തിയിരുന്നു. 18 എം എൽ എമാർക്കായി 200 കോടി രൂപ ഇദ്ദേഹം വാഗ്‌ദാനം ചെയ്തതായും ആരോപണങ്ങൾ ഉയർന്നിരുന്നു. നേരത്തെ കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയാണ് കർണാടകത്തിൽ സഖ്യ സർക്കാർ അധികാരത്തിൽ വരാൻ കാരണം. എന്നാൽ കർണാടകത്തിലെ ഇപ്പോളത്തെ സർക്കാരിന്റെ ഭാവി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കപ്പെടുമെന്നും കോൺഗ്രസ്സിനുള്ളിലെ അസംതൃപ്തരായ എം എൽ എമാരെ ആശ്രയിച്ചായിരിക്കും ഇതെന്നും യദിയൂരപ്പയും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button