ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഭിന്നതയെ കുറിച്ച് പ്രതികരിച്ച് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ്. അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ് ഇറാന്‍ ഒരിക്കലും അമേരിക്കയുമായുള്ള പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്നു സരീഫ് വ്യക്തമാക്കി.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് സന്ദര്‍ശനമെന്നും സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ ഇറാന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും സരീഫ് നേരത്തെ പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും സരീഫ് കൂടിക്കാഴ്ച നടത്തും.
2015ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറിയിരുന്നു. ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പിന്മാറ്റം. ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം ഒബാമ സര്‍ക്കാരും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാന്റ കൈവശമുള്ള അണുവായുധ ശേഖരം കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നു
Post Your Comments