
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. സംഭവത്തിൽ വലിയതുറ വലിയതോപ്പ് സെന്‍റ് ആന്‍റ്സ് പള്ളിക്കു സമീപം താമസിക്കുന്ന ശ്രാവണ്‍ (അരുണ്‍-25) പിടിയിലായി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വെട്ടുകാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതത്. ഒന്നരവര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാദ്ഗാനം നല്‍കി പലയിടങ്ങളില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് തീരുമാനിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്.
Post Your Comments